Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPUP RajyaSabhalist

യു​പി രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി എ​ട്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​ട്ടി​ക​യി​ലി​ല്ല

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ബി​ജെ​പി എ​ട്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, കേ​ന്ദ്ര സ​ഹ​മ​ന്ത്രി ബി​എ​ൽ വ​ർ​മ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി എ​ന്നി​വ​ർ​ക്കൊ​ന്നും ഇ​ത്ത​വ​ണ അ​വ​സ​രം ന​ൽ​കി​യി​ട്ടി​ല്ല. വ​രാ​നി​രി​ക്കു​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യു​ടെ സൂ​ച​ന​യാ​ണ് ഇ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന മ​ന്ത്രി ധ​ർ​മ​പാ​ൽ സിം​ഗ്, അ​ഭി​ഭാ​ഷ​ക​നാ​യ രാ​ധാ​കാ​ന്ത് ഓ​ജ, സം​സ്ഥാ​ന ഒ​ബി​സി മോ​ർ​ച്ച അ​ധ്യ​ക്ഷ​ൻ പ്ര​കാ​ശ് പാ​ൽ, മു​ൻ എം​പി വി​ദ്യാ​സാ​ഗ​ർ സോ​ങ്ക​ർ, ഗോ​പി കൃ​ഷ്ണ പാ​ണ്ഡെ, മു​ൻ എം​പി പ്രി​യ​ങ്ക സിം​ഗ് റാ​വ​ത്ത്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​പ്ര​താ​പ് സിം​ഗ് ചൗ​ഹാ​ൻ, ശ്രു​തി ഗം​ഗ്വാ​ർ എ​ന്നി​വ​രാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ൾ.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ജാ​തി, മേ​ഖ​ല സ​മ​വാ​ക്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് ഒ​ബി​സി, മൂ​ന്ന് ജ​ന​റ​ൽ, മൂ​ന്ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ബി​ജെ​പി​യു​ടെ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ ക​ള​മൊ​രു​ങ്ങി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up